• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

ckmnews by ckmnews
March 25, 2026
in UPDATES
A A
നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. ആകെ 2.71കോടി ( 2,71,42,952 ) വോട്ടർമാരാണ് രാഷ്ട്രീയ കേരളത്തിൻ്റെ വിധിനിർണയിക്കുക. ഇവരിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളും 273 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും എട്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവിസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവിസ് വോട്ടർമാരായി ഉള്ളത്.

പേരുകൾ കൂട്ടിച്ചേർക്കാൻ മാർച്ച്‌ 15 വരെ ലഭിച്ച അപേക്ഷകളാണ്‌ പരിഗണിച്ചതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫിസർ ഡോ.രത്തൻ യു ഖേൽക്കർ പറഞ്ഞു. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ രണ്ടു ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. എസ്.ഐ.ആറിൻ്റെ അന്തിമപട്ടികയിൽ 2.69 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ഉണ്ടായിരുന്ന 16 ലക്ഷത്തോളം പേർക്ക് ഇത്തവണ വോട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ 2.87 കോടി (2,86,62,712) വോട്ടർമാരാണ് ഉണ്ടായിരുന്നത്. പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ മാർച്ച് 23 വരെ പേരുചേർക്കാമെന്ന ഉറപ്പ്‌ പാലിക്കപ്പെടാതിരുന്നതിനെതിരേ വിമർശനം ഉയരുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 145 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ ബാലറ്റ് നൽകും. ഇത്തവണ കേരളത്തിൽ 85 ശതമാനം പോളിങ് നടന്നേക്കാമെന്നാണ് വിലയിരുത്തലെന്നും ഖേൽക്കർ അറിയിച്ചു. പതിനെട്ട് മുതൽ മുപ്പത് വയസ് വരെയുള്ളവരുടെ പങ്കാളിത്തം തെരഞ്ഞെടുപ്പിൽ കൂടുതലായി ഉറപ്പാക്കുന്നതിനായി കമ്മിഷൻ പ്രത്യേക കാംപയിൻ സംഘടിപ്പിക്കും.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി മാർച്ച് 15 ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമയബന്ധിതമായി ഫോം നൽകിയവരുടെ പരിശോധനകൾ പൂർത്തിയാകാൻ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നും അതിനാലാണ് സമയപരിധി മാർച്ച് 15 വരെയാക്കി ചുരുക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.നേരത്തേ സ്ഥാനാർഥികൾ നോമിനേഷൻ നൽകുന്നതിൻ്റെ അവസാന ദിനം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്.

Related Posts

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
UPDATES

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
73
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
47
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു
UPDATES

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
108
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി
UPDATES

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
40
കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
21
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു
UPDATES

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
83
Next Post
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Recent News

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
73
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
47
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
108
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025