വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് ലോൺ എടുത്തത് അതുകൊണ്ടുതന്നെയാണ് പാർട്ടിയെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നായിരുന്നു നിലപാട് എന്ന് മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ . എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ ആരോടും പറയാറില്ല. പക്ഷെ വാർത്ത വന്നത് കൊണ്ട് പാർട്ടി അറിയുകയായിരുന്നു. പാർട്ടി ഇടപെട്ട് പരിഹരിച്ചുകൊള്ളാം പ്രയാസപ്പെടേണ്ട എന്നാണ് തന്നോട് പറഞ്ഞതെന്നും എം കെ മുനീർ വ്യക്തമാക്കി.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചിരുന്നു. വായ്പയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നും സഹായം വാഗ്ദാനങ്ങൾ വന്നിട്ടുണ്ട്. അത് വ്യക്തിപരമായി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എപ്പോഴും തുണയായിട്ടുള്ളത് മുസ്‌ലിം ലീഗ് തന്നെയാണ്. എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ശമ്പളം തന്നിരിക്കുന്നത് പാർട്ടിയിൽ നിന്നാണ് പിതാവിന് ശേഷം തന്നെ ഏറ്റവും കൂടുതൽ സംരക്ഷിച്ചിട്ടുള്ളത് പാർട്ടിയാണ് കാര്യങ്ങൾ പാർട്ടിയുടെ പറയേണ്ടതായിരുന്നുവെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി ൽ എടുത്തത് കൊണ്ട് പാർട്ടിയെ അതിൽ ഇടപെടുത്തരുതെന്ന നിലപാടിലാണ് നിന്നതെന്നും എം കെ മുനീർ പ്രതികരിച്ചു.
കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ കുടിശ്ശിക സഹിതം 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടർന്നാണ് ജപ്തി ഭീഷണി നേരിടുന്നത്. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിൽ ആണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ച് 31 നകം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നു







