• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വർണവിലയിൽ വീണ്ടും മാറ്റം;ഉച്ചയ്‌ക്ക് ശേഷമുള്ള വിലയറിയാം

ckmnews by ckmnews
March 24, 2026
in Business
A A
സ്വർണവിലയിൽ വീണ്ടും മാറ്റം;ഉച്ചയ്‌ക്ക് ശേഷമുള്ള വിലയറിയാം
0
SHARES
547
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് രാവിലത്തെ വിലയിൽ നിന്ന് 235 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,100 രൂപയായി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,880 രൂപയാണ് മണിക്കൂറുകൾക്കകം വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായി.അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു. ഉച്ചയോടെ വില ഇടിഞ്ഞ് 99,480 രൂപയിലെത്തി. പിന്നീട് വൈകിട്ട് വീണ്ടും വില വർദ്ധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വീണ്ടും വില ഉയർന്ന് 1,05,080 രൂപയിലെത്തി.ഇന്ന് രാവിലെ വീണ്ടും വില കുറഞ്ഞു. ഇന്നലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നേരിയ വില ഇടിവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി നാലിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്.കഴിഞ്ഞ വാരം സ്വർണ വിലയിലുണ്ടായ കനത്ത ഇടിവ് സംസ്ഥാനത്തെ സ്വർണാഭരണ വിപണിക്ക് ആവേശം പകർന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതും അമേരിക്കയിൽ പലിശ കുറയില്ലെന്ന സൂചനയുമാണ് സ്വർണ വില തകർത്തത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരം സ്വർണ വില ഔൺസിന് 12 ശതമാനം ഇടിഞ്ഞ് 4,490 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്ന് ശതമാനം ഇടിഞ്ഞു. 43 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര വിലത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്.അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം എല്ലാ വാരങ്ങളിലും തുടർച്ചയായി സ്വർണം തിരിച്ചടി നേരിട്ടു. യുദ്ധത്തിന്റെ ആശങ്കയിലുണ്ടായ വിലത്തകർച്ച വിപുലമായ അവസരമാണ് നിക്ഷേപകർക്ക് ഒരുക്കുന്നതെന്ന് ജുവലറി ഉടമകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ജുവലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറിയെന്നും അവർ കൂട്ടിച്ചേർത്തു.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

May 28, 2026
50
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

May 27, 2026
103
അടുപ്പിച്ചുള്ള ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കൂടി
Business

അടുപ്പിച്ചുള്ള ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കൂടി

May 25, 2026
142
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്

May 23, 2026
163
ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്
Business

ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

May 22, 2026
199
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

May 21, 2026
150
Next Post
പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നു?; ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നു?; ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

Recent News

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
94
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
14
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
14
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
535
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025