ചങ്ങരംകുളം:പൊതുജനങ്ങളില്‍ നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈൽ ഫോണുകൾ അന്വേഷണം നടത്തി തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ വിങ്ങിന്റെ സാങ്കേതിക സഹായത്തോടെയാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട എട്ടോളം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.തിരിച്ച് പിടിച്ച എട്ട് മൊബൈൽ ഫോണുകള്‍ ഉടമകളെ കണ്ടെത്തിയാണ് തിരിച്ച് നല്‍കിയത്.ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ കെ പി ബെന്നി ഫോണുകൾ ഉടമകള്‍ക്ക് കൈമാറി.വിവിധ ഭാഗങ്ങളിൽ നഷ്ടപ്പെട്ടതും മോഷണം പോയതുമായ ഫോണുകൾ സൈബർ അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് പൊലീസ് വീണ്ടെടുത്തത്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി ജനങ്ങൾക്ക് തിരികെ നൽകുന്ന പൊലീസ് നടപടികൾ പൊതുജനങ്ങളിൽ വിശ്വാസം വർധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.











