• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

ckmnews by ckmnews
March 21, 2026
in UPDATES
A A
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
0
SHARES
476
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാൽ ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരത്തോടെ ചുമതലയിൽനിന്ന് ഒഴിവായത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപനങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടി ഏൽപ്പിച്ചതായിരുന്നു മണ്ഡലം സെക്രട്ടറിയുടെ ചുമതല. പകരം ചുമതല സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീന് നൽകി. ഹൃദയ സംബന്ധമായ അസുഖങ്ങളാൽ വർഷങ്ങളായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ് ടി.എം. സിദ്ദീഖ്. ഒരാഴ്ച മുൻപ് ഷുഗർ കൂടിയതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ കിഡ്നി സ്റ്റോൺ സംബന്ധമായ ബുദ്ധിമുട്ടുകളും കാണപ്പെട്ടു. ഇതോടെയാണ് ഡോക്ടർ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വിശ്രമം നിർദേശിച്ചത്. തുടർന്നു വിഷയം പാർട്ടിയെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിയാൻ അനുമതി നൽകുകയുമായിരുന്നു. പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി നേതൃത്വം ടി.എം. സിദ്ദീഖ്, അഡ്വ. പി.കെ. ഖലീമുദ്ദീൻ എന്നിവരിൽ ഒരാളെ പരിഗണിക്കാതെയും പി. നന്ദകുമാറിന് ഒരു തവണ കൂടി അവസരം നൽകാതെയും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്ന അഡ്വ. എം.കെ. സക്കീറിനെ സ്ഥാനാർഥിയാക്കിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

Related Posts

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
253
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
39
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും
UPDATES

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
79
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
97
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
114
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
414
Next Post
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
253
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
39
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
79
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025