ചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂര്‍ സമൂഹ നോമ്പ് തുറയും സൗഹൃദ സംഗവും സംഘടിപ്പിച്ചു.കോക്കൂര്‍ ഹൈസ്കൂളില്‍ നടന്ന സംഗമത്തിലും തുടര്‍ന്ന് നടന്ന ഇഫ്താര്‍ വിരുന്നിലും നിരവധി പേര്‍ പങ്കെടുത്തു.ബ്രദേഴ്സ് ക്ളബ്ബ് പ്രസിഡണ്ട് ശരീഫ് ആണ്ടനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രക്ഷാധികാരി കൂടിയായ അഷറഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു.എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഷ്ഹര്‍ പെരുമുക്ക്,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം,തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു






