എടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തൃശ്ശൂരിലെ സ്വര്‍ണ്ണവ്യാപാരിയുടെ ഒരു കോടിയില്‍ അതികം രൂയുടെ സ്വര്‍ണ്ണം കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കിടെ ബാഗില്‍ നിന്ന് കാണാതായത്.തിരൂരിലുള്ള ജ്വല്ലറികളില്‍ മോഡല്‍ കാണിക്കാനായി തൃശ്ശൂര്‍ സ്വദേശിയായ ജീവനക്കാരന്‍ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് ബസ്സില്‍ വച്ച് കവര്‍ച്ച ചെയ്തത്.
ജ്വല്ലറികളില്‍ ആഭരണങ്ങള്‍ കാണിച്ച് തിരൂര്‍ നിന്ന് കുറ്റിപ്പുറത്തേക്ക് എത്തിയ ജീവനക്കാരര്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയയത്.ബസ്സില്‍ തിരക്കായിരുന്നത് കൊണ്ട് എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഒഴിവ് വന്ന സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം അടങ്ങിയ ബോക്സ് ബാഗില്‍ നിന്ന് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സ് നേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.ബസ്സിലെ യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.സംഭവത്തില്‍ ഉടമകള്‍ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുക്കുകയായിരുന്നു. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വര്‍ണ്ണമാണ് ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ടിരുന്നതെന്ന് ഉടമകള്‍ പറഞ്ഞു