• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉദ്യോഗസ്ഥരല്ല, വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇനി യന്ത്രം പരിശോധിക്കും; ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ ഉടൻ

cntv team by cntv team
February 6, 2026
in UPDATES
A A
ഉദ്യോഗസ്ഥരല്ല, വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇനി യന്ത്രം പരിശോധിക്കും; ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ ഉടൻ
0
SHARES
216
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ ഉടൻ വരും. മോട്ടോർവാഹനവകുപ്പിനു കീഴിൽ ഒൻപതും സ്വകാര്യപങ്കാളിത്തത്തോടെ പത്തൊൻപതും സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാകും സ്റ്റേഷനുകൾ പ്രവർത്തിക്കുക.വാഹനങ്ങളുടെ പരിശോധന മുഴുവൻ ഇനിമുതൽ ഇവിടങ്ങളിലാകും നടക്കുക. പുതിയ വാഹനങ്ങളുടെ പരിശോധന, 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കലിനുള്ള പരിശോധന എന്നിവയ്ക്ക് ആധുനികസംവിധാനങ്ങൾ സ്റ്റേഷനുകളിലൊരുക്കും. പൂർണമായും ക്യാമറാ നിരീക്ഷണത്തിലുള്ള, സെൻസർ സംവിധാനമുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾ ഓടിച്ചുകയറ്റിയാണ് പരിശോധനകൾ നടത്തുക. 15 മുതൽ 25 മിനിറ്റുവരെ അവിടെ നിർത്തിയിടും.വിഷ്വൽ ഇൻസ്പെക്‌ഷൻ, ബ്രേക്ക് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, സ്റ്റിയറിങ് വീൽ അലൈൻമെന്റ്, സ്പീഡോ മീറ്റർ, എമിഷൻ, അണ്ടർ ബോഡി, നോയിസ് പരിശോധനകളാണ് നടത്തുന്നത്. റോഡ് ഫിറ്റ്നസ്, സുരക്ഷ, പുക ഉൾപ്പെടെ ആറുഘട്ടങ്ങളിലും തൃപ്തികരമെന്നു കണ്ടെത്തുന്ന വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും. ഹൈ റെസല്യൂഷൻ ക്യാമറകൾ, വാഹൻ ഡേറ്റാബേസിൽ ബന്ധപ്പെടുത്തിയുള്ള സെൻട്രൽ ഡേറ്റാ സെർവർ, ഓട്ടോമേറ്റഡ് റിപ്പോർട്ട് ജനറേഷൻ സംവിധാനം എന്നിവ സജ്ജമാക്കും.പരിശോധനാഫലം വാഹന ഉടമകൾക്ക്‌ ഫോണിൽ, സന്ദേശങ്ങളായി ലഭിക്കും. പരിശോധനയിൽ കണ്ടെത്തിയ പ്രധാന ന്യൂനതകളും ഇത്തരത്തിൽ അറിയാം. പൂർണമായും യന്ത്രവത്കൃതസംവിധാനങ്ങളിലൂടെ പരിശോധനകൾ നടക്കുന്നതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിമിതമായ തോതിൽമാത്രം ഇടപെടലുകൾ നടത്തിയാൽ മതിയാകും.യന്ത്രസഹായമൊന്നുമില്ലാതെ, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തുമാത്രം ഉപയോഗിച്ചുള്ള വാഹനപരിശോധനയാണ് ഇതുവരെ നടന്നിരുന്നത്. ടെസ്റ്റിങ് സ്റ്റേഷനുകൾ വരുന്നതോടെ ഈ രീതി പൂർണമായും അവസാനിക്കും. സാങ്കേതികത്തകരാറുള്ള വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാകും.ഇത് റോഡപകടങ്ങൾ കുറയ്ക്കാനും ഇടയാക്കും. അഴിമതി നടത്താനുള്ള സാധ്യതകൾ കുറയുമെന്നതും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ ഇടപെടൽ പരിമിതമായ തോതിൽ മതിയെന്നതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വൻതോതിൽ കുറയും.

Related Posts

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
50
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
27
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
UPDATES

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
49
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
UPDATES

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
34
മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം
UPDATES

മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം

August 29, 2026
44
നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
1.1k
Next Post
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Recent News

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
50
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
27
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
49
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025