• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

cntv team by cntv team
February 3, 2026
in Kerala
A A
കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
0
SHARES
563
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവ‌ർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്.ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങി റോഡിന് കുറുകേ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. കൊടിയത്തൂർ മാക്കൽ എന്ന സ്ഥലത്ത് വെള്ളിയാഴ്‌ച രാവിലെയാണ് സംഭവമുണ്ടായത്. ഓട്ടോയിൽ നിന്നിറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നു. പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം കൊടുക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുട്ടി റോഡ് മുറിച്ചുകടന്ന് അമ്മയ്‌ക്കരികിലെത്താൻ ശ്രമിക്കുകയായിരുന്നു.ഈ സമയത്താണ് കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന തയ്യിൽ ബസ് എത്തിയത്. ഷിനോജിന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഷിനോജ് പറഞ്ഞു. നിരവധിപേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

Related Posts

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
72
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
Kerala

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
44
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ
Kerala

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
29
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

September 24, 2026
115
ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌
Kerala

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌

September 24, 2026
4
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ
Kerala

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ

September 24, 2026
151
Next Post
അതിവേഗ റെയിലുമായി കേരളം മുന്നോട്ട്; പദ്ധതി നടപ്പിലാക്കാൻ ഉത്തരവ്

അതിവേഗ റെയിലുമായി കേരളം മുന്നോട്ട്; പദ്ധതി നടപ്പിലാക്കാൻ ഉത്തരവ്

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
79
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
72
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
44
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025