• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം,ലൈംഗിക വൈകൃതമുള്ളയാൾ, ആദ്യമേ നിർത്തേണ്ടിടത്ത് നിർത്തി- എം.എ. ഷഹനാസ്

cntv team by cntv team
February 3, 2026
in Kerala
A A
രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം,ലൈംഗിക വൈകൃതമുള്ളയാൾ, ആദ്യമേ നിർത്തേണ്ടിടത്ത് നിർത്തി- എം.എ. ഷഹനാസ്
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.’ഈ വിഷയം രാഹൂൽ മാങ്കൂട്ടത്തിൽ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട്. ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രാഹുൽ വിശ്വസ്തനെന്ന് കരുതി സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു. അതിനുള്ള മറുപടി, രാഹുലിന് മെസേജ് അയച്ച് നൽകിയിട്ടുമുണ്ട്. ഈ മെസേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുൽ മറുപടി ഒന്നും നൽകിയിട്ടില്ല.രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായിട്ടും ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്.ഞാൻ സമൂഹത്തിന് മുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ധാരണയുണ്ട്. എല്ലാവർക്കുമെതിരെ പരാതിയുമായി പോകാൻ പറ്റുമോ. ഞാൻ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ല. രാഹുൽ ഡൽഹിയിലേക്ക് കർഷക സമരത്തിന് വിളിച്ചപ്പോൾ ഞാൻ അതിന് മറുപടി നൽകിയിട്ടുണ്ട്.ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നമുണ്ടാകുമ്പോൾ അതിനിടയിൽക്കയറി, അത് തീർക്കാനെന്ന വ്യാജേന പോയി, അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണംചെയ്യുന്നു. അവരെ വിവാഹം ചെയ്യണമെങ്കിൽ, വീട്ടുകാരെ ബോധിപ്പിക്കണമെങ്കിൽ ഈ സ്ത്രീ ഗർഭിണിയാകേണ്ടതുണ്ടെന്ന് അവരോട് പറയുകയും പിന്നീട് ഗർഭച്ഛിദ്രം ചെയ്യുകയും ചെയ്യുന്നു. അവനൊരു ഫാർമസിയുണ്ടെന്നാണ് ഞാൻ കേട്ടത്. കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാൻ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാൻ. അത് ആരാണെങ്കിലും ഞാൻ പ്രതികരിക്കും.രാഹുലിന് അറിയാം ഞാൻ എഴുത്തുകാരിയാണെന്ന്. അതുകൊണ്ട് നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ലിറ്റ്റേച്ചർ ഫെസ്റ്റ് നടത്തണമെന്ന്. എന്ത് പറഞ്ഞാൽ സ്ത്രീകളെ ട്രോമയിൽ ആക്കാൻ പറ്റുമെന്നും ഇദ്ദേഹത്തിന് അറിയാം.ഞാൻ ഇപ്പോഴും പരാതിയുമായിട്ടല്ല വന്നിട്ടുള്ളത്. ഇത് മുന്നേ പറഞ്ഞിരുന്നുവെന്ന് മാത്രമേ പറ‍ഞ്ഞുള്ളൂ. പറഞ്ഞ ആളുടെ പേരും പറഞ്ഞിരുന്നു. ആ ആളും ഇതുവരെ അത് നിഷേധിച്ചിട്ടില്ല. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇര അല്ല. അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി.ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കോൺഗ്രസ് പാർട്ടിക്കുണ്ട്. ഇതേ ധാരണ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുണ്ട്. അല്ലാതെ, എന്തെങ്കിലും പറയുന്നതോടെ രാഹുലിനെ പുറത്താക്കുന്നവരല്ല കോൺഗ്രസ് നേതൃത്വം. കൃത്യമായ തെളിവുണ്ട്.ലൈംഗിക വൈകൃതമുള്ള മനുഷ്യനാണ് രാഹുൽ മാങ്കൂട്ടത്തിൽ. നിങ്ങൾ കൊണ്ടുപോയി ഡോക്ടറെ കാണിക്ക്. അധികാരവും പണവും ഉപയോഗിച്ച് ഒരുപക്ഷേ രാഹുലിനെ വെറുതെ വിടുമായിരിക്കാം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും പെൺകുട്ടികൾ വരണമെന്നുണ്ടെങ്കിൽ രാഹുലിനെപ്പോലുള്ളവർ വയ്ക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നു’, എംഎ ഷഹനാസ് പറഞ്ഞു.

Related Posts

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്
Kerala

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
124
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
157
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ
Kerala

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
68
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ
Kerala

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
160
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Kerala

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
205
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
Kerala

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
123
Next Post
കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

Recent News

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
124
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
157
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
68
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025