ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ROOT പൊളിറ്റിക്കല്‍ ബൂട്ട് ക്യാമ്പ് ന് ഇന്ന് മലയിൽ ഫാം ഹൗസിൽ തുടക്കമാവും.മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്യും.2 ദിവസങ്ങളിലായി ഓരോ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾകൊള്ളിച്ചു കൊണ്ട് വിവിധ സെഷനില്‍ ആണ് ക്യാമ്പ്.ശനി വൈകിട്ട് 7 മണി മുതൽ ഞായർ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിന്റെ സമാപനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം നിർവഹിക്കും. മുസ്‌ലിം യൂത്ത് ലീഗ്
ആലംകോട് പഞ്ചായത്ത് കമ്മിറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്







