തമിഴ്നാട്ടിൽ രണ്ടുപേരെ നടുറോഡിൽ അടിച്ചുകൊന്നു. തിരുവള്ളൂർ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാർത്ഥിപൻ, സുകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റ കേശവമൂർത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
പ്രതികൾ അമിത വേഗത്തിൽ ബൈക്കോടിച്ചത് പ്രദേശവാസികളായ മൂന്നു യുവാക്കൾ ചോദ്യം ചെയ്തു, ഇതിനെ തുടർന്ന് നടുറോഡിൽ വച്ച് കല്ലും വടിയും വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ പ്രദേശവാസികളായ നാലുപേർ പിടിയിലായിട്ടുണ്ട്. പ്രദേശവാസികളായ ജവഹർ,വിനോദ്കുമാർ,ജ്യോതിഷ്,നീലകണ്ഠൻ എന്നിവർ പിടിയിലായി. പ്രതികൾ ബൈക്ക് വേഗത്തിൽ ഓടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്









