ചങ്ങരംകുളം:ചെറുവല്ലൂർ – അരിക്കാട് കിഴക്കുമുറി റോഡിന്റെ നിർമ്മാണം ആരംഭിച്ച് മാസങ്ങൾ ആയെങ്കിലും ഇഴഞ്ഞുനീങ്ങുന്ന പണിയിൽ ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. റോഡ് പണിയിലെ കാലതാമസം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. കൂടാതെ, നിർമ്മാണം പൂർത്തിയാകാത്തത് ഗതാഗതക്കുരുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.ഫെബ്രുവരി മൂന്നിന് ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ പൂരം നടക്കാനിരിക്കുകയാണ്. അതിനാൽ, പൂരം വരുന്നതിനു മുൻപ് റോഡ് പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പെരുമ്പടപ്പ് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് ഫായിസ് സെക്രട്ടറി മുക്‌താർ എന്നിവർ ആവശ്യപ്പെട്ടു











