• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; 25 വേദികൾ, 249 മത്സരയിനങ്ങൾ, 15,000 ത്തോളം കലാപ്രതിഭകൾ

ckmnews by ckmnews
January 13, 2026
in UPDATES
A A
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; 25 വേദികൾ, 249 മത്സരയിനങ്ങൾ, 15,000 ത്തോളം കലാപ്രതിഭകൾ
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 249 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കൗമാര കലാമേളയുടെ ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിൻ്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടി മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും

‘ഉത്തരവാദിത്വ കലോത്സവം’ സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി നൽകും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിൻ്റെ ആപ്തവാക്യം. കലോത്സവത്തിൻ്റെ സ്വാഗത ഗാനം ബികെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലാമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിൻ്റെ അവതരണം ഉണ്ടാകും.

കലോത്സവത്തിൻ്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും കലോത്സവം അരങ്ങേറുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, നിയമ-വ്യവസായ-കയർ വികസന വകുപ്പ് മന്ത്രി പി രാജീവ്, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സാംസ്കാരിക- മത്സ്യബന്ധന-യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും

കലോത്സവത്തിൻ്റെ 25 വേദികൾക്കും പല ശ്രേണിയിൽപെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. 25 വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കും. നഗരത്തിനു ചുറ്റുമുള്ള 20 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ വേദികളിലും താമസസൗകര്യം ഒരുക്കിയ സ്കൂളുകളിലും പോലീസ് നിരീക്ഷണം ഉണ്ടാകും. ശുചിമുറി, ടോയ്ലറ്റ് എന്നിവ ഒരുക്കും. ജലലഭ്യത ഉറപ്പു വരുത്തും.

Related Posts

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.
UPDATES

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
107
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
83
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
UPDATES

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
632
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
33
തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍
UPDATES

തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍

October 15, 2026
51
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
610
Next Post
ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ

Recent News

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
52
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
20
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
101
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025