ചങ്ങരംകുളം:സ്നേഹസ്മിതം ഏപ്രിൽ 19ന് കോട്ടക്കൽ പുത്തൂരിൽ നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലയിൽ 200 കേന്ദ്രങ്ങളിൽ നടക്കുന്ന സൗഹൃദ ചായ പ്രോഗ്രാം സംഘടിപ്പിച്ചു.സമ്മേളന സന്ദേശ പ്രചരണവും, ലഘുലേഖ വിതരണവും ചങ്ങരകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ഹൈവേയിലും വളയംകുളം സെൻ്ററിലും സംഘടിപ്പിച്ചു.ചങ്ങരംകുളത്ത് സൗഹൃദ സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽ സെക്രട്ടറി ഒ. മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു 500 ഓളം വ്യക്തികൾ സൗഹൃദ ചായ പ്രോഗ്രാമിൽ വന്നു സൗഹൃദം പങ്കുവച്ചു.പി പി ഖാലിദ്, എം അബ്ബാസ് അലി,റാഫിദ പി ഐ , നൗഷാദ് കെ വി ,ഇസ്മായിൽ മൂക്കുതല ,വാബിൽ ഖാലിദ്, റീഹാ ഗഫൂർ, സാജിൽ പി.പി. അബിദ മൂക്കുതലഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വളയംകുളം സെൻ്ററിൽ നടന്ന പ്രോഗ്രാം മണ്ഡലം വൈസ് പ്രസിഡണ്ട് പികെ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.എം കെ ജമാൽ ,റംല ജമാൽ ,റഫീഖ് കെ വി ,സുബൈദ മജീദ്,ബുഷൈന വളയംകുളം ,നൗഫൽ കെ വി , സബീന ടീച്ചർ ,ഹിൽമ എന്നിവർ നേതൃത്വം നൽകി.മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ കൂടി പരിപാടി സംഘടിപ്പിക്കും











