• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’ ഒഴിവാക്കി

cntv team by cntv team
January 10, 2026
in Kerala
A A
സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’ ഒഴിവാക്കി
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ വേദികളുടെ പേരുകളിൽ ഇനി താമരയും. സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ നിന്നും താമര ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം വിവാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്. നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നൽകിയപ്പോള്‍ താമര മനപ്പൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് ഇന്നലെ യുവമോര്‍ച്ച താമരയുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ബിജെപിയുടെ ചിഹന്മായതിനാൽ ഒഴിവാക്കിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചത്. അതേസമയം, ദേശീയ പുഷ്പമാണ് താമരയെന്നും അത് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകള്‍ 25 വേദികള്‍ക്കായി നൽകിയപ്പോള്‍ താമര മാത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ കലോത്സവ വളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശൂര്‍ ടൗണ്‍ഹാളിലേക്കാണ് യുവമോര്‍ച്ച താമര പൂവും കയ്യിലേിന്തി മാര്‍ച്ച് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജനുവരി 14 മുതൽ 18വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിൽ നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തൃശൂർ കോർപ്പറേഷൻ ഹാളിൽ അവലോകന യോഗം ചേർന്നിരുന്നു. കൂടാതെ വ്യാപാരി വ്യവസായികളുമായും പ്രത്യേകം യോഗം ചേർന്നിരുന്നു.വേദി 15ന് താമര പേര് ഉള്‍പ്പെടുത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ് പ്രതികരിച്ചു.

Related Posts

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കണം – അഡ്വ. എ.പി. സ്മിജി
Kerala

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കണം – അഡ്വ. എ.പി. സ്മിജി

January 15, 2026
123
തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ
Kerala

തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ

January 15, 2026
504
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
71
ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്
Crime

ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്

January 15, 2026
33
ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി
Kerala

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

January 15, 2026
162
കൊല്ലത്തു കായിക വിദ്യർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ
Kerala

കൊല്ലത്തു കായിക വിദ്യർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ

January 15, 2026
310
Next Post
രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ്

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ്

Recent News

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

January 16, 2026
724
ചെറുവല്ലൂർ- കിഴക്കുമുറി അരിക്കാട് റോഡ് പണിയിലെ കാലതാമസം’ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് പരാതി നൽകി

ചെറുവല്ലൂർ- കിഴക്കുമുറി അരിക്കാട് റോഡ് പണിയിലെ കാലതാമസം’ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് പരാതി നൽകി

January 16, 2026
232
തൃശ്ശൂരിൽ ബൈക്ക് മരത്തിലിടിച്ച് അപകടം; ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ബൈക്ക് മരത്തിലിടിച്ച് അപകടം; ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

January 16, 2026
153
തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

January 16, 2026
129
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025