ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡിൽ ഡിസംമ്പർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന അലി പരുവിങ്ങൽ നാമനിർദേശ പത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറിക്കാണ് രണ്ട് സെറ്റ് പത്രിക നൽകിയത്.നേതാക്കളായ സിദ്ധീഖ് പന്താവൂർ, പി പി യൂസഫലി, പി ടി ഖാദർ, രഞ്ജിത് അടാട്ട്, ഷാനവാസ് വട്ടത്തൂർ, എം കെ അൻവർ, അബ്ദുൾ സലാം എന്ന കുഞ്ഞു എന്നിവരോടൊപ്പമാണ് സ്ഥാനാർഥി പത്രിക നൽകാൻ എത്തിയത്.







