വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 110 യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് നേടുമെന്നും കോഴിക്കോട് ജില്ലയിൽ 13ൽ 13 ഉം LDF ജയിക്കുമെന്നും മന്ത്രി പറഞ്ഞു.‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടല്ല ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വോട്ടിംഗ് പാറ്റേൺ ആണ്. നിയമസഭയിൽ ഇടതുപക്ഷത്തോട് എല്ലായ്പ്പോഴും ജനങ്ങൾ അനുകൂലമാണ്. എന്നാൽ കോൺഗ്രസിനിപ്പോൾ സോണിയ ഗാന്ധി, സിന്ദാബാദ് രാജീവ് ഗാന്ധി സിന്ദാബാദ് എന്നതൊക്കെ മാറി കനഗോലു സിന്ദാബാദ് എന്നതാണ് പുതിയ മുദ്രാവാക്യമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.അതേസമയം എൽ ഡിഎഫിന് ഒരു കോലുവിൻ്റെയും സ്‌ട്രാറ്റജിയില്ലെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങളാണ് സ്‌ട്രാറ്റജി എന്നും മന്ത്രി പറഞ്ഞു.











