ചങ്ങരംകുളം : മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി 2026 ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം വിപുലമായി നടന്നു. പ്രസിഡന്റ് ജയൻ പകരാവൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് അംഗം ധന്യ അനീഷ് ഉദ്ഘാടനം ചെയ്തു.
മഹാശിവരാത്രി 2026-നോടനുബന്ധിച്ചുള്ള പ്രവർത്തന രൂപരേഖ സെക്രട്ടറി വി. ചന്ദ്രൻ നായർ അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ വിജയൻ വാക്കെത്ത് ബജറ്റ് വിശദീകരിച്ചു. നാരായണൻ നമ്പൂതിരിയെ മുഖ്യ രക്ഷാധികാരിയായി തെരഞ്ഞെടുത്തു. ഗൗരി പകരാവൂർ, ധന്യ അനീഷ്, മാടവ് നാരായണൻ നമ്പൂതിരി എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു.
ചെയർമാനായി ജയൻ പകരാവൂരിനെയും ജനറൽ കൺവീനറായി വി. ചന്ദ്രൻ നായരെയും ട്രഷററായി വിജയൻ വാക്കെത്തിനെയും യോഗം തിരഞ്ഞെടുത്തു. കൂടാതെ അജേഷ് പുതില്ലത്ത്, ചന്ദ്രൻ നായർ പൗർണമി, ശിവദാസൻ മുല്ലപ്പുള്ളി, ഗോവിന്ദൻ നായർ, എം.വി. സുശീല പൂത്തില്ലത്ത്, ഷീജ വിജയൻ, ഗോവിന്ദൻ, രാജഗോപാൽ, വി.സി. വിനയകുമാർ, എം. ഭരതൻ, കെ. പ്രീത, കെ.ആർ. മാലതി, കെ.വി. സുമതി, സജേഷ് പി.പി., ബാലകൃഷ്ണൻ നായർ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ കെ.ടി., സാവിത്രി എം.എ., പ്രേമദാസ് പി.സി., ജനാർദ്ദനൻ എന്നിവരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
മഹാശിവരാത്രി ആഘോഷങ്ങൾ ഭക്തിസാന്ദ്രവും ജനപങ്കാളിത്തം നിറഞ്ഞതുമായ രീതിയിൽ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു











