• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് സാദിഖലി തങ്ങളെക്കുറിച്ചാണ്തീവ്രവാദ ഭാഷയുമായി വരേണ്ട’മുഖ്യമന്ത്രി

ckmnews by ckmnews
November 20, 2024
in UPDATES
A A
പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് സാദിഖലി തങ്ങളെക്കുറിച്ചാണ്തീവ്രവാദ ഭാഷയുമായി വരേണ്ട’മുഖ്യമന്ത്രി
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പാണക്കാട് കുറെ തങ്ങൾമാരുണ്ട്.ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി വരുന്നതിനു മുൻപ് ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ ? ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും ഇതു പോലുള്ള സമീപനം ഏതെങ്കിലും കാലത്തു സ്വീകരിച്ചിട്ടുണ്ടോ ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതിൽ സാദിഖലി തങ്ങൾക്ക് ഉത്തരവാദിത്തവും പങ്കും ഇല്ലേ ? ഒരു രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണോ അത് ? അപ്പോൾ സ്വാഭാവികമായും ഞങ്ങൾ ഞങ്ങളുടെ വീക്ഷണം അവതരിപ്പിക്കില്ലേ

സാദിഖലി തങ്ങളെക്കുറിച്ചു പറയേണ്ടതും പറയുകയില്ലേ. അതു പറയാൻ പാടില്ലെന്നു ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് ഈ നാട്ടിൽ ചെലവാകുമോ. ആരെങ്കിലും അംഗീകരിക്കുമോ ? ഞാൻ പറഞ്ഞതിനോടു വന്ന പ്രതികരണങ്ങളുടെ ഭാഷ തീവ്രവാദികളുടെ ഭാഷയാണ്. തീവ്രവാദ ബന്ധത്തിന്റെ ഭാഗമായി തീവ്രവാദ ഭാഷയും കരസ്ഥമാക്കാൻ ലീഗിലെ ചിലർ നിൽക്കരുത്. വർഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയും സ്വീകരിച്ചുകൊണ്ട് ഇങ്ങോട്ടു വരരുത്. അതു ഗുണം ചെയ്യില്ല. ഞങ്ങൾ എല്ലാ കാലത്തും വർഗീയതയ്ക്ക് എതിരാണ്– പിണറായി പറഞ്ഞു.

ഒറ്റപ്പാലം തിരഞ്ഞെടുപ്പു നടക്കുന്ന അവസരത്തിലാണ് സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തത്. അന്നു രാജ്യത്താകമാനം മുസ്‌ലിംകൾ പ്രതിഷേധിച്ചു. അന്നു കേരളത്തിൽ ലീഗ് കോൺഗ്രസിനൊപ്പം അധികാരത്തിലാണ്. ഭരണത്തിൽ നിന്നു വിട്ടുനിൽക്കണമെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ലീഗ് അണികളിൽ വികാരമുയർന്നു. പക്ഷേ ലീഗിനു പ്രധാനം മന്ത്രി സ്ഥാനമായിരുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് വിരുദ്ധ വികാരത്തിലായപ്പോൾ അതു ശമിപ്പിക്കാൻ അന്നത്തെ പാണക്കാട് തങ്ങളെ ഒറ്റപ്പാലത്ത് കൊണ്ടുവന്നു.

ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നു. ലീഗ് പ്രവർത്തകർ വീടുകളിലെത്തി പറഞ്ഞിട്ടും ആരും പോയില്ല. അന്ന് എല്ലാവരും ആദരിക്കുന്ന തങ്ങളായിരുന്നു പാണക്കാട് തങ്ങൾ. പക്ഷേ ഈ നിലപാടിന്റെ ഭാഗമായതിനാൽ ലീഗിന്റെ അണികൾക്കു പോലും അംഗീകരിക്കാൻ കഴിഞ്ഞില്ല. അതു പറഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ പാണക്കാട് തങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞത്. അതിനു ലീഗിന്റെ ചിലർ എന്തൊരു ഉറഞ്ഞു തുള്ളലാണ്– മുഖ്യമന്ത്രി പറഞ്ഞു.

Related Posts

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
UPDATES

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

February 12, 2026
24
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി
UPDATES

ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

February 12, 2026
4
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി
UPDATES

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

February 12, 2026
37
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
UPDATES

ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

February 12, 2026
23
ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.
UPDATES

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.

February 11, 2026
1.1k
കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു
UPDATES

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

February 11, 2026
35
Next Post
രുചികളുടെ കൂട്ടുകാരൻ ഇനി ഓർമ; പാചക വിദഗ്ധൻ കണ്ണൻ സ്വാമി അന്തരിച്ചു

രുചികളുടെ കൂട്ടുകാരൻ ഇനി ഓർമ; പാചക വിദഗ്ധൻ കണ്ണൻ സ്വാമി അന്തരിച്ചു

Recent News

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

February 12, 2026
24
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

February 12, 2026
4
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

February 12, 2026
37
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

February 12, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025