തിരൂർ:ജനുവരി 4, 5, 6 എന്നീ തീയതികളിൽ നടക്കുന്ന പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടി വരവുകാരുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേര്‍ന്നു. തിരൂർ സിഐ വിഷ്ണുവിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗം തിരൂർ ഡിവൈഎസ്പി എജെ ജോൺസൺ ഉദ്ഘാടനം ചെയ്തു.ഡിജെ വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും ഘോര ശബ്ദങ്ങളോട് കൂടിയുള്ള സൗണ്ട് സിസ്റ്റം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന പ്രകാരമുള്ള ആൾട്രേഷൻ ചെയ്ത വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കുവാനും ആനകൾക്ക് സർക്കാർ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്നും തീരുമാനമായി.കൂടാതെ കാർണിവെല്ലുകൾ രാത്രിയിൽ 10:00 മണിക്ക് ശേഷം പ്രവർത്തിക്കുവാൻ പാടില്ല എന്നും തിരുമാനമായി.ആനകളെ ജാഥയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ആയതിൻ്റെ നിയമ വശങ്ങളെയും സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വിഭാഗം DFO യായ സൈനുൽ ആബിദ് സംസാരിച്ചു. യോഗത്തിൽ പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം കോഡിനേറ്ററായ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം ലെയ്സൺ ഓഫീസർ എഎസ്ഐ മുഹമ്മദ് ഷംസാദ് നന്ദിയും പറഞ്ഞു







