• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം….! സ്വർണവില കുറഞ്ഞു, പവന്റെ വില അറിയാം

cntv team by cntv team
December 29, 2025
in Business
A A
കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം….! സ്വർണവില കുറഞ്ഞു, പവന്റെ വില അറിയാം
0
SHARES
263
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 12,990 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്.ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്. സ്പോട്ട് സിൽവറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങൾ നിലവിൽ സ്വർണത്തിന്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതിൽ പ്രധാനകാരണം സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയാണ്.ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ൻ-റഷ്യ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. യുദ്ധം അവസാനിച്ചാൽ അത് ഓഹരി വിപണികളിൽ ഉൾപ്പടെ ഉണർവുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിന്റെ വിലയിൽ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.

Related Posts

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
195
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
81
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
109
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
88
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
155
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
56
Next Post
ഇനിയും അപേക്ഷിച്ചില്ലേ.. കേരള പൊലിസിൽ സബ് ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റിനു അപേക്ഷിക്കുന്നവർ അറിയേണ്ടത്

ഇനിയും അപേക്ഷിച്ചില്ലേ.. കേരള പൊലിസിൽ സബ് ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റിനു അപേക്ഷിക്കുന്നവർ അറിയേണ്ടത്

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
25
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
13
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
18
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025