കോഴിക്കോട്: ലഹരി മരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ (32) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൽ ജബ്ബാർ ആണ് വെട്ടിയത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്വെട്ടുകത്തി കൊണ്ടാണ് ജബ്ബാർ ഭാര്യയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റ മുനീറ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിക്കെയാണ് മരിച്ചത്. ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടി പരുക്കേൽപ്പിച്ചത്.








