ചമ്മന്നൂർ:അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ നാലകത്ത് അധ്യക്ഷനായ ചടങ്ങിൽ ആരംഭിച്ച ആഘോഷങ്ങൾക്ക് സ്കൂൾ ഹെഡ് ബോയ് ഹാദി മുഹമ്മദ് കൂലിയാട്ടിലിന്റെ സ്വാഗത പ്രസംഗത്തോടെ തുടക്കം കുറിച്ചു.വാർഷികാഘോഷത്തിന്റെ ഉത്ഘാടനം സംസ്ഥാന ഫിലിം അവാർഡ് ജേതാവ് ഫാസിൽ മുഹമ്മദ് നിർവഹിച്ചു.സംസ്ഥാന മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഷംല ഹംസ,അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ രാത്തോഡ് ഐഎഎസ് തുടങ്ങിയവർ വീശിഷ്ട അതിഥികളായിരുന്നു.അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ മുഖ്യ പ്രഭാഷണം നടത്തി, അക്കാദമിക് അഡ്വൈസർ ഡോ. ഐ പി അബ്ദുൽ റസ്സാക്ക്, സി.സി.എ കോർഡിനേറ്റർ അബ്ദുൾ റഹ്മാൻ കുന്നുംകാട്ടിൽ, വൈസ് പ്രിൻസിപ്പൽ ലിഷ. എം. വി.,പി.ടി.എ പ്രസിഡന്റ് ഷഹീർ, വാർഡ് മെമ്പർമാരായ ഹസ്സൻ തളികശേരി, ദേവകി ശ്രീധരൻ,മുഹമ്മദ് റെയ്സ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വൈസ് ചെയർമാൻ അബ്ദുൽ റസ്സാക്ക് പി,പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് മുഹമ്മദ് അമീൻ, അമൽ ട്രസ്‌റ്റികളായ സുബൈർ അറക്കൽ, അബ്ദുൽ റഹ്‌മാൻ, അബ്ദുൽ കാദർ, അധ്യാപകർ,അനധ്യാപകർ, പി.ടി.എ അംഗങ്ങൾ മാനേജ്മെന്റ് പ്രതിനിധികളായ ബക്കർ എ, അബ്ദുൽ റഹ്‌മാൻ മുണ്ടാറയിൽ, സുലൈമാൻ ഊട്ടോടത്തയിൽ, സെലിം ടി കെ, ഉമ്മർ ഇ എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, നാടകം,സംഘനൃത്തം തുടങ്ങിയ കലാപരിപാടികൾ പ്രേക്ഷകരെ ഏറെ ആകർഷിച്ചു.കുട്ടികളുടെ സർഗാത്മകതയും ആത്മവിശ്വാസവും തെളിയിക്കുന്ന അവതരണങ്ങൾ ആഘോഷത്തിന് വർണ്ണം കൂട്ടി.ചടങ്ങിൽ സംസാരിച്ച പ്രധാനാതിഥി,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ അമൽ ഇംഗ്ലീഷ് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. തുടർന്ന് സ്കൂൾ ഹെഡ് ഗേൾ രന അബൂബക്കർ നന്ദി പ്രകാശിപ്പിച്ചു.







