ചങ്ങരംകുളം:കോടികൾ മുടക്കി നടത്തുന്ന ചങ്ങരംകുളം ടൗൺ സൗന്ദര്യ വൽക്കരണപ്രവൃത്തി അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നതെന്നും സ്വന്തക്കാർക്കും,പാർട്ടിക്കാർക്കും വേണ്ടി സ്വജന പക്ഷപാതം നടത്തി പദ്ധതിയെ അട്ടിമറിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിൽ ചങ്ങരംകുളം ടൗൺ ഗതാഗത കുരുക്ക് കൊണ്ട് വീർപ്പുമുട്ടുകയാണെന്നും പുതിയ പ്രവർത്തി പൂർത്തിയാക്കുന്നതോടുകൂടി കൂടുതൽ ഗതാഗത കുരുക്ക് വരാനുള്ള സാഹചര്യമാണ് ഉള്ളതെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു ബൈക്ക് പാര്‍ക്ക് ചെയ്ത് ഷോപ്പില്‍ കയറാൻ പോലും നിലവിലെ പ്രവർത്തികൊണ്ട് സാധിക്കാതെ വന്നിരിക്കുകയാണ്,കച്ചവട സ്ഥാപനങ്ങളുടെ മുൻപിൽ ഇരുമ്പ് കൈവരികൾ വെച്ചത് മൂലം ഷോപ്പുകളിലേക്ക് ആളുകള്‍ക്ക് കയറാൻ സാധിക്കാതെ വന്നിരിക്കുന്നു,പ്രൈവറ്റ് വാഹനങ്ങൾക്ക് ഹൈവേയുടെ സൈഡിൽ ഉണ്ടായിരുന്ന പാർക്കിംഗ് ഇല്ലാതായി,ഹൈ വെയുടെ സൈഡിൽ സ്ഥിതി ചെയ്യുന്ന സലഫി മസ്ജിദ്, ലീഗ് ഓഫീസ് എന്നിവയും,അവരുടെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഷോപ്പുകളിലേക്കുമുള്ള വഴികൾ അടച്ചും വലിയ രീതിയിലുള്ള മതിലുകൾ സ്ഥാപിച്ചും ഷോപ്പുകൾ കാണാൻ കഴിയാത്ത രീതിയിൽ ആക്കിയാണ് പ്രവൃത്തി നടക്കുന്നത്.
ചങ്ങരംകുളം സി പി എം ഓഫീസിന്റെ മുന്നിലും,പുറകിലും ടൗൺ വികസനത്തിന്റെ പേരിൽ നടത്തുന്ന പ്രവർത്തിയിൽ വഴിവിട്ട പ്രവർത്തികളാണ് നടക്കുന്നതെന്നും ടൗണിലെ സ്വന്തക്കാരുടെയും, പാർട്ടിക്കാരുടെയും ബിൽഡിങ്ങിന്റെ മുന്നിൽ തന്നിഷ്ട്ട പ്രകാരമുള്ള പ്രവർത്തികളാണ് നടന്നിരിക്കുന്നതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.ഓട്ടോ, ടാക്സി, ട്രാവലർ എന്നിവയുടെ സ്റ്റാൻഡ്, ബസ് ബേ നിർമ്മാണങ്ങൾ,എന്നിവയിലെ അപാതകൾ ഉടന്‍ പരിഹരിക്കണം,നടക്കുന്ന പ്രവർത്തിയുടെ ഗുണ നിലവാരം പരിശോധിക്കപ്പെടണം,നിർമാണ പ്രവർത്തിയിൽ കമ്പി,സിമന്റ് എന്നിവ യുടെ അളവ് പേരിനു മാത്രമാണെന്ന പരാതികളുണ്ട്
ചങ്ങരംകുളം ഹൈവേയിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി എല്ലാ മരങ്ങളും മുറിച്ചപ്പോൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ലീഗ് ഓഫീസിന്റെ മുന്നിലെ മരം മാത്രം മുറിക്കാതെ രാഷ്ട്രീയം കളിച്ചു.അപാകതകൾ പറയുന്നതിന് വേണ്ടി പി ഡബ്ല്യൂ ഡി എ ഇ, എ എക്സി,ഓവർസിയർ,വർക്ക് എടുത്ത കമ്പനിയുടെ സൂപ്രവൈസർ എന്നിവരെ വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എടുക്കാറില്ലെന്നും എടുത്താൽ തന്നെ ധിക്കാര പൂർവമായ മറുപടിയാണ് അവർ പറയാറുള്ളതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.എം എൽ എ യും, സി പി എം നേതാക്കളും,ഉദ്യോ ഗസ്ഥരും ചേർന്ന് നടത്തുന്ന ടൗൺ വികസന കള്ളത്തരങ്ങൾ അവസാനിപ്പിക്കണമെന്നും,അശാസ്ത്രീയമായി നടത്തുന്ന പ്രവർത്തികൾ നിർത്തിവെച്ച് ചങ്ങരംകുളം ടൗണിന് ഗുണകരമാകുന്ന രീതിയിൽ സൗന്ദര്യവൽക്കരണ പരിപാടി മുന്നോട്ടു കൊണ്ടുപോകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം കെ അൻവർ അധ്യക്ഷത വഹിച്ചു,മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് കോക്കർ ഉദ്ഘാടനം ചെയ്തു,മണ്ഡലം പ്രസിഡണ്ട് പി പി യൂസഫലി, മേഖല ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,ഉമ്മർ തലാപ്പിൽ, ആയിഷ ഹസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ഉസ്മാൻ പന്താവൂർ, കെ ഹമീദ്, വി വി സലീം, മാനു മാമ്പയിൽ,ടി വി അഹമ്മദുണ്ണി, മാനു ചുള്ളിയിൽ, ഹാരിസ് കോക്കൂർ,അൽത്താഫ് കക്കിടിക്കൽ, ആസിയ ഇബ്രാഹിം പ്രസംഗിച്ചു







