പരിചയം നടിച്ച് ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം പുല്‍പ്പറ്റയിലാണ് സംഭവം. പുല്‍പ്പറ്റ സ്വദേശി അബ്ദുള്‍ ഗഫൂറിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് മോങ്ങത്ത് നിന്ന് വീട്ടിലേക്ക് ബസ് കാത്തുനിന്നിരുന്ന പത്താം ക്ലാസ്സുകാരിയെ അച്ഛന്റെ അടുത്ത സുഹൃത്താണെന്നും വീടിന്റെ അടുത്തുള്ള ആളാണെന്നും വീട്ടിലാക്കിതരാമെന്നും പറഞ്ഞ് നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയും പോകുന്ന വഴിയേ ലൈംഗികമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇയാളുടെ ഉദ്ദേശം മനസ്സിലാക്കിയ കുട്ടി ഓടുന്ന ബൈക്കിൽ നിന്നും എടുത്ത് ചാടുകയും കുട്ടിക്ക് കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റു. പ്രതി ബൈക്ക് നിർത്താതെ പോവുകുകയും ചെയ്തു
നാണക്കേട് ഓർത്ത് കുട്ടിയും വീട്ടുകാരും പൊലീസിൽ അറിയിക്കാതെ വച്ചെങ്കിലും നാട്ടുകാർ അറിയിച്ചതിൽ പൊലീസ് അന്വേഷിച്ച് കുട്ടിക്കും വീട്ടുകാർക്കും കാര്യങ്ങൾ ബോധ്യപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതി ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചതിനാലും കുട്ടിക്ക് ആളെ അറിയില്ലായിരുന്നിട്ടും സി സി ടി വി സഹായത്തോടെ കൊണ്ടോട്ടി പോലീസ് ആളെ കണ്ടെത്തുകയായിരുന്നു.







