ചങ്ങരംകുളം:മേഖലയിലെ പ്രസിദ്ധമായ ചിറവല്ലൂർ നേർച്ച 2026 ഏപ്രിൽ 6 , 7 എന്നീ
തിയ്യതികളിൽ നടത്താൻ തീരുമാനിച്ചതായി ചെറുവല്ലൂർ നേർച്ച നടത്തിപ്പ് കമ്മിറ്റി അറിയിച്ചു.ചെറുവല്ലൂരിലെയും പരിസര പ്രദേശങ്ങളിൽ നിന്നും വാദ്യമേളങ്ങളും നയന മനോഹരമായ കലാ നൃത്തങ്ങളും പഴമകളെ തൊട്ടുണർത്തി കലാരൂപങ്ങളും കരിമരുന്ന് പ്രയോഗങ്ങളോടും കൂടി നിരവധി കാഴ്ചകൾ 7ന് ചിറവല്ലൂർ സെൻ്ററിൽ വൈകീട്ട് നാലുമണി മുതൽ പുലർച്ചെ 2 30 വരെ വന്നുചേരുന്നതാണ്
പ്രദേശങ്ങളിൽ നിന്നും എത്തുന്ന കാഴ്ച വരവുകൾക്ക് പെരുമ്പടപ്പ് വന്നേരി പോലീസ് സ്റ്റേഷനിൽ സിഐ അവർകളുടെ നേതൃത്വത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകി ട്രോഫികളും മറ്റു ഉപഹാരങ്ങളും അന്നേദിവസം നൽകുകയും ചെയ്യും.നേർച്ച ദിവസങ്ങളിൽ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി നടത്തിപ്പ് കമ്മിറ്റിയിൽ നിന്നും അനുവാദം വാങ്ങിക്കേണ്ടതാണ് .
2026ലെ നേർച്ച നടത്തിപ്പ് കമ്മിറ്റി ഭാരവാഹികൾ : പ്രസിഡന്റ് :അനസ് കെ
വൈസ് പ്രസിഡന്റ് :മോഹനന്‍,സെക്രട്ടറി : നൗഷാദ് പൂവാങ്കര
ജോ :സെക്രട്ടറി :സൈനുദ്ദീൻ, ട്രഷറർ :റാഷിദ്, അസി :ട്രഷറർ :അൻസിൽ,എക്സിക്യൂട്ടീവ് മെമ്പർന്മാർ.അനസ് എം,സെമീർ,ഇസ്മായിൽ, നൗഷാദ് പൂവാങ്കര എന്നിവരെയും തിരഞ്ഞെടുത്തു







