ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ നിയുക്ത മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.കാലത്ത് 10 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ 21 മെമ്പര്‍മാര്‍ അധികാരം ഏറ്റു.വരണാധികാരിക്ക് മുമ്പാകെ മുതിര്‍ന്ന മെമ്പര്‍ കെ മാധവന്‍ സത്യപ്രതിജ്ഞ ചൊല്ലി.ബാക്കി മെമ്പര്‍മാര്‍ക്ക് കെ മാധവന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.നന്നംമുക്ക് പഞ്ചായത്തില്‍ 19 മെമ്പര്‍മാര്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായാണ് സ്ഥാനാര്‍ത്ഥികളുമായി ചടങ്ങ് നടക്കുന്ന വേദിയിലെത്തിയത്.സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റ മെമ്പര്‍മാര്‍ ഇന്ന് ആദ്യബോര്‍ഡ് യോഗം ചേരും.






