• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഗാന്ധി ചിത്രവുമായി പ്രതിപക്ഷം; രാമന്റെ പേരാണ് പ്രശ്നമെന്ന് ഭരണപക്ഷം; ‘തൊഴിലുറപ്പി’ൽ ലോക്സഭയിൽ വാക്‌പോര്

cntv team by cntv team
December 16, 2025
in National
A A
ഗാന്ധി ചിത്രവുമായി പ്രതിപക്ഷം; രാമന്റെ പേരാണ് പ്രശ്നമെന്ന് ഭരണപക്ഷം; ‘തൊഴിലുറപ്പി’ൽ ലോക്സഭയിൽ വാക്‌പോര്
0
SHARES
243
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: തൊഴിലുറപ്പ് പദ്ധതിയിലെ പേരും ഘടനയും മാറ്റുന്ന പുതിയ ബില്ലിൽ ലോക്സഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒടുവിൽ ബിൽ അവതരണം ശബ്ദ വോട്ടോടെ അംഗീകരിച്ചു.ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായാണ് വിമർശിച്ചത്. കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവനോപാധിയെയാണ് കേന്ദ്രസർക്കാർ അട്ടിമറിക്കുന്നത് എന്നും പാവപ്പെട്ടവരുടെ തൊഴിൽ അവകാശം അട്ടിമറിക്കുന്നതാണ് ബിൽ എന്നും ഡിഎംകെ നേതാവ് ബാലു ആരോപിച്ചു. ബിൽ പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. പിന്നാലെ ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.എന്നാൽ ബിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് പാസാക്കുമെന്ന വാശിയിലായിരുന്നു കേന്ദ്രമന്ത്രിയടക്കമുള്ളവർ. മഹാത്മാഗാന്ധി നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും യുപിഎ സർക്കാർ ചിലവിട്ടതിന്റെ മൂന്നിരട്ടി തുകയാണ് പദ്ധതിക്കായി മോദി സർക്കാർ അനുവദിച്ചത് എന്നും ശിവരാജ് സിംഗ് ചൗഹാൻ അവകാശപ്പെട്ടു. രാമന്റെ പേരാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ ചൗഹാൻ രാമരാജ്യം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്നും പറഞ്ഞു. തുടർന്ന് ബിൽ അവതരണം ശബ്ദ വോട്ടോടെ അംഗീകരിച്ചു.ശിവരാജ് സിംഗ് ചൗഹാന്റെ വിശദീകരണത്തിന് ശേഷം കനത്ത പ്രതിഷേധമാണ് ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടർന്ന് രണ്ട് മണിവരെ സഭ നിർത്തിവെച്ചു. പിന്നാലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
93
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
148
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
319
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
209
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
50
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
14
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
101
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
26
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025