ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം’ വോട്ടിങ് തുടങ്ങി’ഏഴ് മണിക്ക് എല്ലാ സ്ഥലങ്ങളിലും വോട്ടിങ് തുടങ്ങി.മികച്ച പോളിങ് ആണ് എല്ലാ സ്ഥലങ്ങളിലും തുടക്കം മുതല്‍ അനുഭവപ്പെടുന്നത്.ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 2ല്‍ ഒരു ബൂത്തില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് വോട്ടിങ് തുടങ്ങിയത്.മാറഞ്ചേരി പെരുമ്പടപ്പ് പഞ്ചായത്തിലെ 2 ബൂത്തുകളിലും യന്ത്ര തകരാര്‍ വോട്ടിങ് തടസപ്പെടുത്തി.എല്ലാ സ്‌ഥലങ്ങളിലും സമാധാനപരമായി വോട്ടിങ് പുരോഗമിക്കുകയാണ്.പോലീസിന്റെ ശക്തമായ സുരക്ഷയും പെട്രോളിങും എല്ലായിടത്തും തുടരുന്നുണ്ട്







