• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹ‌ർജി ഇന്ന് പരിഗണിക്കും

ckmnews by ckmnews
December 5, 2025
in Kerala
A A
അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹ‌ർജി ഇന്ന് പരിഗണിക്കും
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജ്യാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടലിനെതിരെ പരാതിനൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. രണ്ട് കോടതികളിലായി രാഹുൽ ഈശ്വർ ജാമ്യ ഹർജി നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സിജിഎം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി ശനിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ ഹർജി നൽകിയത്. അതിജീവിതയെ അപമാനിച്ച കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് രാഹുൽ കോടതിയിൽ ജാമ്യ ഹർജി നൽകിയത്. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ജയിലിൽ നിരാഹാര സമരം തുടരുകയാണ് രാഹുൽ ഈശ്വർ.സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ ജാമ്യ ഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ വാദം കേൾക്കേണ്ട ജഡ്ജി അവധിയിൽ പോയതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. അതിജീവിതയ്‌ക്ക് എതിരായ സൈബർ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകൾ രജി‌സ്റ്റർ ചെയ്‌തിട്ടുണ്ട്.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
128
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
79
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
184
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
119
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
171
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
44
Next Post
ഭാവിയിലെ നിക്ഷേപമായിട്ടാണ് പാർട്ടി രാഹുലിനെ അവതരിപ്പിച്ചത്; ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി

ഭാവിയിലെ നിക്ഷേപമായിട്ടാണ് പാർട്ടി രാഹുലിനെ അവതരിപ്പിച്ചത്; ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി

Recent News

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

August 2, 2026
29
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

August 2, 2026
50
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

August 2, 2026
51
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

August 2, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025