ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെയും കോൺഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനിടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. രാഹുൽ ലൈംഗിക വൈകൃതമുള്ളയാളാണ് ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ പൊതുപ്രവർത്തനത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേത്യത്വം അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയിൽ അവതരിപ്പിക്കുകയാണോ വേണ്ടത്. അതെല്ലാം നേത്യത്വം പരിശോധിക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെ അകറ്റി നിർത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. മഹത്തായ പാരമ്പര്യമുള്ള പാർട്ടിയല്ലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇത് തീർത്തും കുളിക്കുന്നത് ശെരിയാണോയെന്നും അദ്ദേഹം പറഞ്ഞു.പീഡനത്തിനിരയായ അതിജീവിതയിൽ നിന്ന് പരാതി സ്വീകരിച്ച് നടപടിയെടുത്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിയുടെപ്രതികരണം ഇതാദ്യമാണ്. പരാതികൾ നേരിടുന്ന രാഹുലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കുമ്പോൾ സ്വന്തം അനുയായികൾ തന്നെ ബഹളം വെയ്ക്കുന്നു. ആരും ഇദ്ദേഹം ചെയ്ത തെറ്റുകൾ പറയാൻ പാടില്ല എന്നാണോ? സംരക്ഷണ വലയം തീർക്കുന്നത് എന്തിന് വേണ്ടിയാണ്. എന്തൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജയിൽ കിടന്ന എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിയ്ക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം ഒരുക്കി. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതെ ഇരിക്കുക പൊലീസ് ഫലപ്രദമായി പ്രവർത്തിച്ച് പ്രതിയെ കണ്ടെത്തുക തന്നെ ചെയ്യും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.











