ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു എന്നായിരുന്നു കെ ടി ജലീലിന്റെ ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്നും കെ ടി ജലീൽ കുറിച്ചു.കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശം











