ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽ ചെയർ ,വാക്കർ എന്നിവ നൽകി.മേളകൾക്ക് ലഘു ഭക്ഷണ ജ്യൂസ് സ്റ്റാളുകൾ നടത്തി കിട്ടിയ തുക ഉപയോഗിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥിനികൾതുക കണ്ടെത്തിയത്.കാരുണ്യം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കെ ഹമീദ്, ഗിരിജ എന്നിവർ വീൽ ചെയറും വാക്കറും ഏറ്റു വാങ്ങി.പ്രിൻസിപ്പാൾ വില്ലിങ്ടൺപി.വി.ഗൈഡ്സ് ക്യാപ്റ്റൻ സുമിത റ്റി എസ് എന്നിവർ സംസാരിച്ചു











