ചങ്ങരംകുളം:2020 മുല്‍ -2025 വരെ സൺറൈസ് ആശുപത്രിയിൽ ജനിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമം സംഘടിപ്പിച്ചു.മിന്നാ മിന്നിക്കൂട്ടം എന്ന പേരില്‍ ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന സംഗമത്തില്‍ 600 പേരോളം പേര്‍ പങ്കെടുത്തു.സൺറൈസ് സിഇഒ സുമേഷ് ടി നായർ സ്വാഗതം പറഞ്ഞു. ചങ്ങരംകുളം എസ്ഐ നസിയ എം ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം പ്രസ്സ് ക്ലബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ,സണ്‍റൈസ് സ്റ്റാഫ് സെക്രട്ടറി ശിവൻ നരണിപ്പുഴ,ഓപ്പറേഷൻ മാനേജർ അമൃത് കൃഷ്ണ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.അശ്വിൻ വിജയ് ,വിനോദ് വെഞ്ഞാറമൂട്, നസീർ അലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങള്‍ സദസിന് വിരുന്നൊരുക്കി.ഡോക്ടര്‍ ലീന നടുവിലത്ത്,ഡോക്ടര്‍ ജയസിംഗ്,ഡോക്ടര്‍ ഫ്രാൻസിസ് ചെറിയാൻ,ഡോക്ടര്‍ രവീന്ദ്രൻ,ഡോക്ടര്‍ കീർത്തന,അജിത്ത് മായനാട്ട് എന്നിവർ പങ്കെടുത്തു.ചടങ്ങില്‍ കലാ സാംസ്‌കാരിക വേദികളിലെ പ്രതിഭകൾക്കുള്ള പുരസ്‌കാര വിതരണവും നടത്തി









