എടപ്പാൾ:എടപ്പാൾ ഹോസ്പിറ്റൽസ് നഴ്സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്സ് ബോധവൽകരണ റാലിയും ഫ്‌ളാഷ്‌മോബും തെരുവുനാടകവും അവതരിപ്പിച്ചു.സമൂഹത്തിൽ എയ്ഡ്സ് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി,മുൻകരുതലുകളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.പരിപാടിയിൽ വട്ടംകുളം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ കെ. സി എയ്ഡ്സ് ദിനസന്ദേശം നൽകി. എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങളും പ്രതിരോധ മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു.കോളേജിന്റെ പ്രിൻസിപ്പൽ ഡോ. ജയ സി. സി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. മായ മോഹൻ, മറ്റു അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി.









