എടപ്പാള്‍:റോട്ടറി ഇൻ്റർനേഷ്ണൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായ് ശക്തമായി ഇടപ്പെടുന്നവർക്കായി ഏർപ്പെടുത്തിയ വൊക്കേഷണൽ എക്സലൻസ് അവാർഡ് ,റോട്ടറി ക്ലബ് എടപ്പാൾ അംഗവും എടപ്പാൾ ഹോസ്പിറ്റൽസിലെ ന്യൂറോളജിസ്റ്റുo,സ്ട്രോക്ക് സ്‌പെഷലിസ്‌റ്റുമായ ഡോക്ടർ രോഹിത് ശശിധരന് ലഭിച്ചു.റോട്ടറി ക്ലബ് എടപ്പാളുമായി ചേർന്ന് നിരവധി സ്ട്രോക് ബോധവൽക്കരണ ക്യാമ്പുകളും,സാധാരണക്കാർക്ക് സൗജന്യമായി ചികിത്സാ സൗകര്യങ്ങളുമൊരുക്കി ആതുര ശുശ്രൂഷരംഗത്ത് കർമ്മനിരതനാണ് ഡോക്‌ടർ രോഹിത്.ശശിധരൻ
റോട്ടറി ക്ലബ് ഗവർണർവിസിറ്റ് വേദിയിൽ വെച്ച് റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അവാർഡ് സമ്മാനിക്കും. തൃശൂർ ജില്ലയിലെ വലപ്പാട് പുഴക്കടവിൽ ശശിധരന്റേയും രമയുടേയും മകനാണ് ഡോ: രോഹിത് ശശിധരൻ. മകൻ നീൽ വാസുദേവ് യു.കെ.ജിയിൽ പഠിക്കുന്നു. ഭാര്യ നീമ ബിസിനസ്സ് ചെയ്യുന്നു.ആതുര ശുശ്രൂഷ രംഗത്ത് ഒരു പതിറ്റാണ്ടായി തന്റെ കർമമണ്ഢലത്തിൽ സജീവമാണ് ഈ യുവ ഡോക്ടർ. കഴിഞ്ഞ നാല് വർഷമായി എടപ്പാൾ ഹോസ്പിറ്റലിൽ രോഗികളെ ചികിത്സിച്ച് വരുന്നു.











