ചങ്ങരംകുളം :കേരള കാർഷിക സർവ്വകലാശാലയുടെയും നബാഡിന്റെയും സംസ്ഥാന കൃഷിവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൃഷിയിടത്തിൽ സീഡ് ഡ്രം എത്തിച്ച് പരിശീലനം നല്‍കി.ആലങ്കോട് എറവറാംകുന്ന് കഴിക്കര പാടശേഖരത്തിലാണ്സീഡ് ഡ്രം എത്തിച്ച് കര്‍ഷകര്‍ക്ക് പ്രവര്‍ത്തന പരിശീലനം നല്‍കിയത്.കർഷകനായ ഷാജിയുടെ കൃഷിയിടത്തിലും,എറവറാംകുന്ന് പൈതൃക കൃഷിക്കൂട്ടത്തിന്റെ കൃഷിയിടത്തിലുമാണ് പരിവീലനും പ്രദർശനവും നടത്തിയത്. പ്രദർശനം കേരള കാർഷിക സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ വി.ജി ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനയൻ എം വി അധ്യക്ഷത വഹിച്ചു. ആലംകോട് കൃഷി ഓഫീസർ അനീസ് എം എം ,പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാംകുന്ന്,പാടശേകര സെക്രട്ടറി നാസർ കെവി, കർഷകരായ ഇബ്രാഹിം,കബീർ,റഷീദ്, ഷാജി തവയിൽ ,സതീശൻ കെ, മാനുകുട്ടൻ എന്നിവർ പങ്കെടുത്തു.നൂതനമായ വിത കൃഷിയിൽ 40-45 കിലോ വിത്ത് ആവശ്യമുള്ള സ്ഥലത്ത് 15 കിലോ വിത്തു കൊണ്ട് ഒരു ഏക്കർ നെൽകൃഷി സാധ്യമാകും.കൃത്യമായി ഇടയകലം പാലിക്കുന്നതുകൊണ്ട് കള നിയന്ത്രണം,കീടനിയന്ത്രണം, രാസവളം നൽകൽ എന്നിവ എളുപ്പത്തിൽ ചെയ്തുതീർക്കാനാവും. ചെലവ് വളരെയധികം കുറയ്ക്കുന്നതോടൊപ്പം കൃത്യമായി ഇടയകലം നൽകുന്നതുകൊണ്ട് മെച്ചപ്പെട്ട വിളവും ലഭ്യമാക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകതയെന്ന് കര്‍ഷകര്‍ പറഞ്ഞു











