ചങ്ങരംകുളം:ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ മുൻ നേതാവും അധ്യാപകനും ആയിരുന്ന വി ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങളുടെ സഹകരണത്തോടുകൂടി പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച എൽ പി സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള 5000 രൂപയുടെ എൻഡോമെന്റ് എ എം എൽ പി സ്കൂൾ ചെറവല്ലൂർ സൗത്തിന് സമ്മാനിച്ചു.പ്രധാന അധ്യാപിക ഷീജ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി ഷാജി അധ്യക്ഷത വഹിച്ചു.അനുസ്മരണ യോഗം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി യും അധ്യാപകനുമായ ജയൻ നിലേശ്വരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി കെ ശ്രീകാന്ത് പദ്ധതി വിശദീകരണം നടത്തി.മുൻ പ്രധാന അധ്യാപിക.അനിത, കെ ,ബുഷ്റ കെ വി (എംടിഎ പ്രസിഡണ്ട് )ഉപജില്ല ട്രഷറർ . നൗഷാദ് കെ
രഞ്ജിത ആർ
എന്നിവർ പ്രസംഗിച്ചു.സി.ജെ. ഗബ്രിയേൽ നന്ദി പറഞ്ഞു .









