തൃശൂര്‍: തൃശൂര്‍ പുളിഞ്ചോടില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പുളിഞ്ചോട് സ്വദേശി ചുക്കത്ത് വീട്ടില്‍ ഗോപാലനാണ് (73) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബിനേഷിനെ വരന്തരപ്പിളളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് ബിനേഷ് അച്ഛനെ കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഗോപാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.










