മാറഞ്ചേരി:പ്രശസ്ഥമായ നെഹ്രു ട്രോഫി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത് അപൂര്‍വ്വ കാഴ്ചയായി.സ്വപ്നത്തിലെ ട്രോഫി അടുത്ത് കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.വെള്ളിയാഴ്ച കാലത്താണ് കേരളത്തിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റുന്ന നെഹ്രു ട്രോഫിയുമായി എസ്പിസി വിദ്യാര്‍ത്ഥികള്‍ പെരുമ്പടപ്പ് സ്റ്റേഷനില്‍ എത്തിയത്.ഓഗസ്റ്റ് 30ന് പുന്നമടയില്‍ നടന്ന നെഹ്രു ട്രോഫി വള്ളംകളിയില്‍ കപ്പ് നേടിയ വീയപുരം ബോട്ടിലെ തുഴച്ചില്‍ താരം കൂടിയായ പുറങ്ങ് സ്വദേശിയായ വിഷ്ണു വാണ് തന്റെ സ്വപ്നത്തിലെ കപ്പ് തന്റെ നാട്ടിലെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പെരുമ്പടപ്പ് പോലീസിനും അടുത്ത് കാണാന്‍ അവസരം ഒരുക്കിയത്.
മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി ഹൈസ്കൂളിലെ എസ് പി സി അംഗങ്ങളുടെയും പെരുമ്പടപ്പ് സിഐ ബിജു സിവി യുയെയും നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തിയ കൂട്ടയോട്ടത്തില്‍ പങ്കെടുത്താണ് വിദ്യാര്‍ത്ഥികള്‍ പെരുമ്പടപ്പ് സ്റ്റേഷനില്‍ എത്തിയത്.സ്റ്റേഷനിലെ ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്നില്‍ ട്രോഫി പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും ട്രോഫി പരിചയപ്പെടുത്തുകയും ചെയ്തു.
കേട്ടുകേള്‍വി മാത്രമുള്ള പ്രശസ്ഥമായ നെഹ്രു ട്രോഫി അടുത്ത് കാണാനും തൊട്ടു നോക്കാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് സ്റ്റേഷനില്‍ എത്തിയത്.






