വെളിയംകോട്:സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള കുടുംബങ്ങൾ മുസ്‌ലിം ലീഗ് സ്വീകരണം നല്‍കി.സിപിഎം മുൻ വെളിയംകോട് പഞ്ചായത്ത് മെമ്പർ റഹ്മത്ത് ഹംസു,ഹംസു മുക്രിയകത്ത്,ഇസ്മായിൽ എരമംഗലം,നൗഷജ അബ്ദു ,ഹുസൈൻ കുരുക്കളകത്ത്,അഷറഫ് ആലങ്കാട്ട്, ഹംസു വടക്കേപ്പുറത്ത് ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരും കുടുംബങ്ങളുമാണ് ലീഗിലേക്ക് കടന്നുവന്നത്.വെളിയംകോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട സിപിഎം പ്രവർത്തകരും മുസ്‌ലിം ലീഗിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനും യുഡിഎഫിനും വലിയ ആവേശം പകരുന്നതാണ് സിപിഎം പ്രവർത്തകരുടെ കടന്നുവരവെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.വെളിയംകോട് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പിപി യൂസഫലി,ജനറൽ സെക്രട്ടറി സിഎം യൂസഫ്, ജില്ലാ കമ്മിറ്റിയംഗം വികെഎം ഷാഫി, ഷമീർ ഇടിയാട്ടിൽ, കെകെ ബീരാൻകുട്ടി, ടിപി മുഹമ്മദ്, കെഎം അബു, ടിഎം മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.







