തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജൻഡർ കോൺഗ്രസ് അധ്യക്ഷ അമേയ പ്രസാദ് യു ഡി എഫ് സ്ഥാനാർഥി. മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ സീറ്റ് പ്രഖ്യാപനം. ആലപ്പുഴ, എറണാകുളം ജില്ലകളിലും ട്രാൻസ്ജൻഡർ കോൺഗ്രസിന് സീറ്റ് ധാരണയായിട്ടുണ്ട്.
എലൂർ മുൻസിപ്പാലിറ്റിയിലെ ഒരു വാർഡിൽ രാഗ രഞ്ജിനി മത്സരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കാണ് ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ രക്ഷാധികാരി അരുണിമ എം കുറുപ്പ് മത്സരിക്കുക. ആറ് സീറ്റുകളായിരുന്നു ട്രാൻസ്ജെൻഡർ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല.







