ചങ്ങരംകുളം:സൗജന്യ നേത്ര പരിശോധന ക്യാമ്പ് സ്വാഗത സംഘം രൂപീകരണ യോഗം വിപുലമായി നടന്നു.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നന്നമുക്ക് യൂണിറ്റും മൂക്കുതല എൻ. എസ്. എസ്. കരയോഗവും സംയുക്തമായാണ് ഡോക്ടര്‍ റാണി മേനോൻ മാക്സി വിഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഡിസംബർ 7.ന് ഞായറാഴ്ചകാലത്ത് 09-30.മുതൽ 1.മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നത്.പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരയോഗം സെക്രട്ടറി വിജയൻ വാക്കേത്ത്,കൃഷ്ണാമൂർത്തി പിഎൻ. രാജൻ പികെ,അച്ചുതൻ കാട്ടില്ലത്,കാദർ പി മുരളി തിരുമംഗലത്,സുധ കെ.വിജയലക്ഷ്മി പി വി.ഗോപാലകൃഷ്ണൻ കാട്ടില്ലത്.അജിത എ സ്.വത്സല എ.ബിന്ദു കെ.വനജാക്ഷി ഇ.സത്യഭാമ.എം തുടങ്ങിയവർ സംസാരിച്ചു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആയി ശിവദാസൻ മുല്ലപ്പുള്ളി. ജനറൽ കൺവീനർ.ഉണ്ണിമാധവൻ,പ്രോഗ്രാം കോർഡിനേറ്റർ രാജഗോപാൽ വിസി എന്നിവരെ തെരഞ്ഞെടുത്തു







