ചങ്ങരംകുളം:എടപ്പാള്‍ ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ജനറല്‍ ഓവറോള്‍ കിരീടം എടപ്പാള്‍ എച്ച്എസ്എസ് നേടി.254 പോയിന്റ് നേടിയാണ് എടപ്പാള്‍ ഓവറോള്‍ കിരീടം ചൂടിയത്.234 പോയിന്റുമായി ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ രണ്ടാം സ്ഥാനം നേടി.220 പോയിന്റ് നേടി മോഡേണ്‍ എച്ച്എസ്എസ് പോട്ടൂര്‍ മൂന്നാം സ്ഥാനം നേടി
എച്ച്എസ്എസ് ജനറല്‍ ഓവറോള്‍ കിരീടവും എടപ്പാള്‍ നേടി. 285 പോയിന്റ് നേടിയാണ് ജിഎച്ച്എസ്എസ് എടപ്പാള്‍ ഓവറോള്‍ കിരീടം ചൂടിയത്.258 പോയിന്റുമായി മോഡേണ്‍ എച്ച്എസ് എസ് പോട്ടൂര്‍ ഓവറോള്‍ സെക്കന്റ് നേടി.254 പോയിന്റുമായി ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ മൂന്നാം സ്ഥാനം നേടി.







