മാറഞ്ചേരി:പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 13, 14 വാർഡുകളിലെ വെൽഫയർ പാർട്ടി പിന്തുണക്കുന്ന യു.ഡി.എഫ് സ്വതന്ത്ര സ്ഥാർത്ഥികളായ ഷരീഫാ നാസറിനെയും ഷമീന സമീറിനെയും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പ്രഖ്യാപിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു.
വാർഡുകളിൽ സമ്പൂർണ്ണതൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും മദ്യവിമുക്ത വാർഡുകളാക്കുന്നതിനും അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്നതിനും സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമുൾക്കൊള്ളുന്ന വാർഡുകളായി മാറ്റുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.
സി.വി. ജമീല , എ. സൈനുദ്ധീൻ, ഡോ. അഹ്സൻ അലി, സി.കെ. മൊയ്തുണ്ണിക്കുട്ടി, എം.എം ഖദീജ എന്നിവർ പ്രസംഗിച്ചു.
13, 14 വാർഡുകളിലെ സ്ഥാനാർത്ഥികളായ ഷരീഫ നാസറിനെയും ഷമീന സമീറിനെയും എ. അബ്ദുൾ ലത്തീഫ് പരിചയപ്പെടുത്തി. സ്ഥാനാർത്ഥികൾ മറുപടി പ്രസംഗങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് എ. മൻസൂർ സ്വാഗതവും സെക്രട്ടറി നാസർ മണമൽ നന്ദിയും പറഞ്ഞു.







