ചങ്ങരംകുളം:മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസയെ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് അനുമോദിച്ചു.ഡോ.കെടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മാർസ് സിനിമാസിന്റെ ഉപഹാരം അജിത്ത് മായനാട്ടും കാണി ഫിലിം സൊസൈറ്റിയുടെ ഉപഹാരം ഡോ.കെ.ടി.ജലീലും ഷംല ഹസക്ക് സമ്മാനിച്ചു.അജിത്ത് മായനാട്ട്, എടപ്പാൾ വിശ്വനാഥൻ, വിജി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. ഷംല ഹംസ മറുപടി പ്രസംഗം നടത്തി.







