ചങ്ങരംകുളം:കോക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന എടപ്പാള്‍ സബ്ജില്ലാ കലോത്സവം നാളെ സമാപിക്കും.കലോത്സവ വിജയികളെ കാത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നല്‍കുന്ന 1000 ത്തിലതികം ട്രോഫികളാണ് ഒരുങ്ങിയിരിക്കുന്നത്.വിവിധ ഇനങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന സ്കൂളുകള്‍ക്കുള്ള മനോഹരമായ റോളിങ് ട്രോഫികളും ഇവിടെ സജ്ജമായിട്ടുണ്ട്.കേരള സംസ്കൃത അധ്യാപക ഫെഡറേഷനും,കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനും സംമുക്തമായാണ് ട്രോഫി കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.പ്രത്യേക മുറിയില്‍ അതീവ സുരക്ഷയോടെയാണ് ട്രോഫികള്‍ സൂക്ഷിച്ചിരിക്കുന്നത്.മത്സരം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കലോത്സവം കാണാനെത്തുന്നവരുടെ എണ്ണവും കൂടിത്തുടങ്ങി.നാല് ദിവസത്തെ കലോത്സവത്തിന് ബുധനാഴ്ച സമാപനമാകും







