ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപാസിൽ ഇതര സംസ്ഥാന തൊഴിലാളിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണു മരിച്ചത്. കുരീപ്പുഴ പാലത്തിനു സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണു മൃതദേഹം കണ്ടത്. നിർമാണ ജോലി നടക്കവേ, മണ്ണുമാന്തി യന്ത്രം കൊണ്ടു മണ്ണു കോരിയിടവേ, ജുബറാൽ മണ്ണിനടിയിൽപെട്ടു എന്നാണു വിവരം.
ഇന്നു പുലർച്ചെ ഗ്ലൈഡർ ഉപയോഗിച്ചു മണ്ണു നിരത്തുന്നതിനിടെ കൈയുടെ ഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണു ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.







