ചങ്ങരംകുളം:കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന എടപ്പാള്‍ ഉപജില്ലാ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ മത്സരങ്ങള്‍ക്കും ചൂട് പിടിക്കുകയാണ്.കലോത്സവത്തിന് ചൂടേറുമ്പോള്‍ ഭക്ഷണ ശാലയിലും തിരക്കേറുന്നുണ്ട്.ദിനം പ്രതി 3000 ത്തോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്.എത്ര തിരക്ക് വന്നാലും എല്ലാവര്‍ക്കും മനസ് നിറയുന്ന രീതിയില്‍ ഭക്ഷണം നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.രഞ്ജിത്ത് അടാട്ട്,അബ്ദുല്‍ ജലീല്‍,അശ്വതി,സുജ എസ്,സിഎസ് മനോജ്,ബിജു പി സൈമണ്‍,കെ പ്രമോദ്,ഷിനാജ് മോന്‍,പ്രഷീദ് കെവി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനായി വലിയ ഒരു സംഘം ഇവിടെ സജീവമാണ്.






